രഞ്ജി ട്രോഫിയിൽ കേരളം ജയത്തിനരികെ

- Advertisement -

രഞ്ജി ട്രോഫിയിൽ ആന്ധ്ര പ്രാദേശിനെതിരെ ജയത്തോട് അടുത്ത് കേരളം. ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗിൽ തകർച്ച നേരിട്ടിട്ടും ബൗളിങ്ങിൽ തിരിച്ചടിച്ചാണ് കേരളം മത്സരത്തിൽ ആധിപത്യം നേടിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ആന്ധ്ര പ്രാദേശിന്‌ രണ്ട് വിക്കറ്റ് ബാക്കി നിൽക്കെ വെറും 28 റൺസിന്റെ ലീഡാണ് ഉള്ളത്.

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ 328 റൺസിൽ അവസാനിച്ചിരുന്നു. ഒരു വേള ഒരു വിക്കറ്റിന് 241 റൺസ് എന്ന നിലയിൽ നിന്നാണ് കേരളം 328 റൺസിന്‌ ഓൾ ഔട്ട് ആയത്. 133 റൺസ് എടുത്ത ജലജ് സക്‌സേനയും 56 റൺസ് എടുത്ത അരുൺ കാർത്തിക്കും 47 റൺസ് എടുത്ത രോഹൻ പ്രേമുമാണ് കേരളത്തിന്റെ സ്കോർ 300 കടത്തിയത്.

തുടർന്ന് 74 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗിസ് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രപ്രദേശ് ജലജ് സക്സേനക്ക് മുൻപിൽ മുട്ടുമടക്കുകയായിരുന്നു. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ ആന്ധ്ര പ്രദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എടുത്തിട്ടുണ്ട്. 7 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ പ്രകടനമാണ് കേരളത്തിന് മത്സരത്തിൽ ആധിപത്യം നേടിക്കൊടുത്തത്.

Advertisement