മഴ, ഹൈദരബാദ് കേരള രഞ്ജി ട്രോഫി മത്സരം വൈകുന്നു

- Advertisement -

ഇന്ന് ഹൈദരബാദിൽ വെച്ച് നടക്കേണ്ട ഹൈദരബാബും കേരളവും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം വൈകുന്നു. മഴ കാരണം ഇതുവരെ ടോസ് നടത്താൻ കഴിഞ്ഞിട്ടില്ല. രഞ്ജി ഈ സീസണിൽ ഫോം കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്ന രണ്ട് ടീമുകളാണ് ഹൈദരബാദും കേരളവും. മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടുൻ ഇരു ടീമുകൾക്കും ഒരു വിജയം പോലും നേടാൻ ആയിട്ടില്ല.

കേരളം രണ്ട് സമനിലകളും ഒരു തോൽവിയുമായി 3 പോയന്റുമായി നിൽക്കുകയാണ് ഇപ്പോൾ. ഹൈദരാബാദ് ആണെങ്കിൽ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു നിൽക്കുകയാണ്. ഇന്ന് സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. ഇന്ത്യൻ ടീമിന്റെ ഭാഗമായതിനാലാണ് സഞ്ജുവിന് കളിക്കാൻ ആവാത്തത്.

Advertisement