രഞ്ജി ട്രോഫി ഫൈനൽ; സുദീപിനും സാഹയ്ക്കും അർധ സെഞ്ച്വറി

Newsroom

രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്ര ഉയർത്തിയ ആദ്യ ഇന്നിങ്സിലെ കൂറ്റൻ സ്കോർ പിന്തുടരുന്ന ബംഗാൾ ശക്തമായി തിരിച്ചടിക്കുന്നു. നാലാം ദിവസം ലഞ്ചിന് പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന നിലയിലാണ് ബംഗാൾ ഉള്ളത്. ഇതുവരെ ആയി ഇന്ന് ബംഗാളിന് വിക്കറ്റുകൾ ഒന്നും നഷ്ടമായില്ല. ഇപ്പോൾ സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സിനേക്കാൾ 2207 റൺസ് പിറകിലാണ് ബംഗാൾ ഉള്ളത്.

വൃദ്ധിമാൻ സാഹയും സുദീപ് ചാറ്റർജിയും ബംഗാളിനയ്യി അർധ സെഞ്ച്വറികൾ പൂർത്തിയാക്കി. സുദീപ് 218 പന്തിൽ 77 റൺസുമായാണ് ക്രീസിൽ ഉള്ളത്. സാഹ 145 പന്തിൽ റൺസും എടുത്തു. ഇന്നലെ 26 രൺസ് എടുത്ത ഗരാമിയുടെയും 9 റൺസ് എടുത്ത അഭിമന്യു ഈശ്വരന്റെയും 35 റൺസ് എടുത്ത മനോജ് തിവാരിയുടെയും വിക്കറ്റുക} ബംഗാളിന് നഷ്ടമായിരുന്നു. ജഡേജയും പ്രേരക് മങ്കടും ചിരാഗുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്.