രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്ര ഉയർത്തിയ ആദ്യ ഇന്നിങ്സിലെ കൂറ്റൻ സ്കോർ പിന്തുടരുന്ന ബംഗാളിന് 3 വിക്കറ്റുകൾ നഷ്ടമായി. മൂന്നാം ദിവസം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ് ബംഗാൾ ഉള്ളത്. ഇപ്പോഴും സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സിനേക്കാൾ 291 റൺസ് പിറകിലാണ് ബംഗാൾ ഉള്ളത്.
26 രൺസ് എടുത്ത ഗരാമിയുടെയും 9 റൺസ് എടുത്ത അഭിമന്യു ഈശ്വരന്റെയും 35 റൺസ് എടുത്ത മനോജ് തിവാരിയുടെയും വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്.
ജഡേജയും പ്രേരക് മങ്കടും ചിരാഗുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്. ഇപ്പോൾ 47 റൺസുമായി സുദീപും 4 റൺസുമായി സാഹയുമാണ് ക്രീസിൽ ഉള്ളത്. സൗരാഷ്ട്ര ആദ്യ ഇന്നിങ്സിൽ 425 റൺസ് എടുത്തിരുന്നു. ഇന്നലത്തെ പൂജാരയുടെയും വാസവദയുടെയും ഇന്നിങ്സുകൾ ആയിരുന്നു സൗരാഷ്ട്രയുടെ ഈ കൂറ്റൻ സ്കോറിന് കരുത്തായത്. 287 പന്തിൽ 106 റൺസ് എടുത്താണ് വാസവദ പുറത്തായത്. വാസവദയുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. 66 റൺസ് എടുത്താണ് പൂജാര പുറത്തായത്.