കേരളത്തിനെതിരെ രാജസ്ഥാൻ കൂറ്റൻ ലീഡിലേക്ക്

Photo: KeralaCricketAssociation
- Advertisement -

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ രാജസ്ഥാൻ കൂറ്റൻ ലീഡിലേക്ക്. കേരളത്തെ വെറും 90 റൺസിന് പുറത്താക്കിയ രാജസ്ഥാൻ ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ രാജസ്ഥാന് 83 റൺസിന്റെ ലീഡ് ഉണ്ട്.

രാജസ്ഥാന് വേണ്ടി 66 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന കൊത്താരിയും 67 റൺസ് എടുത്ത ബിഷ്ണോയിയുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. കേരളത്തിന് വേണ്ടി നാല് വിക്കറ്റുകളും വീഴ്ത്തിയത് ജലജ് സക്‌സേനയാണ്. നേരത്തെ കേരളം 90 റൺസിന് എല്ലാവരും പുറത്തായിരുന്നു. നാല് താരങ്ങൾ മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. 18 റൺസ് എടുത്ത രോഹൻ പ്രേം ആയിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറർ.

Advertisement