രഞ്ജി ട്രോഫിയിൽ കേരളം പഞ്ചാബിനെതിരെ പൊരുതുന്നു. രണ്ടാം ഇന്നിങ്സിൽ കേരളം വെറും 136 റൺസിന് പുറത്തായിരുന്ന കേരളം ഇപ്പോൾ പഞ്ചാബിനെയും എറിഞ്ഞു വീഴ്ത്തുകയാണ്. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ പഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തി 55 റൺസ് എന്ന നിലയിലാണ്. ഇനി 5 വിക്കറ്റ് കൂടെ നേടിയാൽ കേരളത്തിന് ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കാം.
പഞ്ചാബിന് ആണെങ്കിൽ 91 റൺസ് ആണ് ജയിക്കാൻ വേണ്ടത്. ജലജ് സക്സേനയും സിജോമോൻ ജോസഫുമാണ് കേരളത്തിനായി ഇന്ന് തകർപ്പൻ ബൗളിംഗ് കാഴ്ചവെച്ചത്. സക്സോന 16 റൺസ് വിട്ടു നൽകി മൂന്നു വിക്കറ്റും, സിജോമോൻ 14 റൺസ് വിട്ടു നൽകി 2 വിക്കറ്റും എടുത്തു. 12 റൺസ് ഉള്ള ഗുർകീരതും 6 റൺസുള്ള അന്മോൽ മൽഹോത്രയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.
നേരത്തെ മൂന്നാം ദിവസം 5 വിക്കറ്റ് നഷ്ടത്തിൽ 88 രൺസ് എന്ന നിലയിൽ കളി ആരംഭിച്ച കേരളം 48 റൺസ് എടുക്കുന്നതിനിടയിൽ ബാക്കി വിക്കറ്റുകളും തുലക്കുകയായിരുന്നു. കേരളത്തിന്റെ രണ്ടാം ഇന്നിങ്സിലും മുൻനിര ബാറ്റ്സ്മാന്മാരൊക്കെ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്സിലെ ഹീറോ ആയിരുന്ന സൽമാൻ നിസാർ ഈ ഇന്നിങ്സിലും പുറത്താകാതെ നിന്നു. 28 റൺസ് എടുത്താണ് നിസാർ ഒരു ഭാഗത്ത് പിടിച്ചു നിന്നത്. ആദ്യ ഇന്നിങ്സിൽ 91 റൺസ് എടുത്ത് നിസാർ പുറത്താകാതെ നിന്നിരുന്നു. 5 വിക്കറ്റ് എടുത്ത സിദ്ധാർത്ഥും 4 വിക്കറ്റ് എടുത്ത ഗുർകീരതുമാണ് കേരളത്തെ തകർത്തത്.