തകർച്ചയോടെ തുടങ്ങയിട്ടും ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതാവുന്ന സ്കോർ നേടി ഓസ്ട്രേലിയ

- Advertisement -

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിൽ ബേധപെട്ട സ്കോർ സ്വാന്തമാക്കി ഓസ്ട്രേലിയ. 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 55 റൺസിന് 3 മുൻനിര ബാറ്റ്സ്മാൻമാരെ നഷ്ട്ടപെട്ട ഓസ്ട്രേലിയക്ക് വേണ്ടി സെഞ്ചുറി നേടിയ ലബുഷെയിൻ ആണ് ഓസ്‌ട്രേലിയൻ സ്കോർ 250 കടത്തിയത്.

108 പന്തിൽ നിന്ന് 108 റൺസാണ് ലബുഷെയിൻ നേടിയത്. വാർണർ(4), ആരോൺ ഫിഞ്ച്(22), സ്റ്റീവ് സ്മിത്ത്(20 ) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിൽ ഓസ്ട്രേലിയക്ക് നഷ്ടമായത്. 36 റൺസ് എടുത്ത ഡി ആർകി ഷോർട്ടും 32 റൺസ് എടുത്ത മിച്ചൽ മാർഷും ലബുഷെയിന് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ 20 പന്തിൽ 24 റൺസ് എടുത്ത റിച്ചാർഡ്സണും ഓസ്‌ട്രേലിയൻ സ്കോർ ഉയർത്തി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി നോർജെയും സ്മട്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement