കേരളത്തിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കളിക്കേണ്ടെന്ന് തീരുമാനിച്ച് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. പരിക്ക് മൂലം വിശ്രമത്തിലായിരുന്നു ബുംറ രഞ്ജി ട്രോഫി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ സൗരവ് ഗാംഗുലി ഇടപെട്ട് തീരുമാനം മാറ്റുകയായിരുന്നു.
ഇതോടെ ശ്രീലങ്കക്കെതിരെയുള്ള ടി20 പാരമ്പരയിലാവും താരം പരിക്ക് മാറി ആദ്യമായി കളിക്കുക. നേരത്തെ ഇന്ത്യൻ സെലക്ടർമാർ ബുംറയെ കൊണ്ട് 8ൽ കൂടുതൽ ഓവറുകൾ ഒരു ദിവസം ഏറിയിക്കരുതെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് നടപ്പിലാക്കാൻ കഴിയില്ലെന്ന് വന്നതോടെയാണ് സൗരവ് ഗാംഗുലി ജസ്പ്രീത് ബുംറ രഞ്ജി ട്രോഫി കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ഇനിയും സമയം ഉണ്ടെന്നും ഇപ്പോൾ ബുംറ വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കട്ടെയെന്നാണ് ബി.സി.സി.ഐയുടെ തീരുമാനം എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫെബ്രുവരി 21ന് തുടങ്ങുന്ന ടെസ്റ്റിന് തൊട്ട്മുൻപ് ബുംറ രഞ്ജി ട്രോഫി മത്സരം കളിക്കുമെന്നാണ് നിലവിൽ ബി.സി.സി.ഐ തീരുമാനം.