രഞ്ജി ട്രോഫിയിൽ ചരിത്രം, മുംബൈയുടെ പത്താമനും പതിനൊന്നാമനും സെഞ്ച്വറി നേടി

Newsroom

Picsart 24 02 27 13 09 12 376
Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിലെ ചരിത്രം തിരുത്തി ഒരു അവസാന-വിക്കറ്റ് കൂട്ടുകെട്ട്. ഇന്ന് മുംബൈയുടെ തുഷാർ ദേശ്പാണ്ഡെയും തനുഷ് കോട്ടിയനുമാണ് സെഞ്ച്വറികളുമായി പുതിയ ചരിത്രം എഴുതിയത്. ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തിൽ രണ്ടാം ഇന്നിങ്സിൽ മുംബൈയുടെ തുഷാർ ദേശ്പാണ്ഡെയും തനുഷ് കോട്ടിയാനും പത്താമനും പതിനൊന്നാമനുമായി ഇറങ്ങി സെഞ്ച്വറികൾ നേടി.

ഇന്ത്യ 24 02 27 13 09 29 749

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൻ്റെ മഹത്തായ ചരിത്രത്തിൽ മുമ്പ് ഒരിക്കൽ മാത്രം ആണ് ഇങ്ങനെ അവസാന രണ്ടു ബാറ്റർമാരും സെഞ്ച്വറി നേടിയിട്ടുള്ളത്. തുഷാർ ദേശ്പാണ്ഡെ 123 റൺസ് നേടി രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഒരു 11-ാം നമ്പർ ബാറ്റ്‌സ്മാൻ്റെ ഏറ്റവും ഉയർന്ന സ്‌കോർ തന്റെ പേരിലാക്കി.

തനിഷ് കൊടിയൻ 120 റൺസുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റിൽ അവർ നേടിയ 232 റൺസിൻ്റെ കൂട്ടുകെട്ട് ആണ് സൃഷ്ടിച്ചത്. 1946-ൽ ചന്തു സർവത്തേയും ഷൂട്ടെ ബാനർജിയും തമ്മിലുള്ള ഐതിഹാസിക കൂട്ടുകെട്ടിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ നേട്ടം. അന്നും അവസാന രണ്ട് ബാറ്റർമാരും സെഞ്ച്വറി നേടിയിരുന്നു.

569 റൺസുമായാണ് മുംബൈയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചത്. അവർ 607 റൺസിന്റെ വിജയലക്ഷ്യൻ ബറോഡക്ക് മുന്നൊക് വെച്ചു.