റിങ്കുവിന് സെഞ്ച്വറി നഷ്ടം, ഉത്തർപ്രദേശിനെ ഓളൗട്ട് ആക്കി കേരളം

Newsroom

Picsart 24 01 06 11 13 30 857

രഞ്ജി ട്രോഫിയുടെ രണ്ടാം ദിനത്തിൽ ആദ്യ സെഷനിൽ തന്നെ കേരളം ഉത്തർപ്രദേശിനെ ഓളൗട്ട് ആക്കി. ഇന്ന് 244-5 എന്ന നിലയിൽ കളി തുടങ്ങിയ ഉത്തർപ്രദേശ് 302 റണ്ണിന് ആണ് ഓളൗട്ട് ആക്കിയത്. ഇന്ത്യൻ താരം റിങ്കു സിങിന് സെഞ്ച്വറി നഷ്ടമായി. 92 റൺസിൽ നിൽക്കെ റിങ്കു സിംഗിനെ നിധീഷ് പുറത്താക്കി. 136 പന്തിൽ നിന്നായിരുന്നു റിങ്കുവിന്റെ 92 റൺ. 2 സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്.

കേരള 24 01 06 11 13 12 715

ദ്രുവ് ജുറെൽ 63 റൺസ് എടുത്ത് ബേസിൽ തമ്പിയുടെ പന്തിലും പുറത്തായി. ആലപ്പുഴ SD കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കേരളത്തിനായി നിധീഷ് മൂന്ന് വിക്കറ്റും, ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ 2 വിക്കറ്റും വീഴ്ത്തി. വൈശാഖ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.