VAR-ലേക്ക് ഒരു ചുവട്, ഇന്ത്യൻ ഫുട്ബോൾ AVRS കൊണ്ടുവരാൻ പദ്ധതിയിടുന്നു

Newsroom

Picsart 24 01 06 11 54 17 069
Download the Fanport app now!
Appstore Badge
Google Play Badge 1

VAR-ലേക്ക് എത്തുന്നതിന്റെ ആദ്യ ചുവടെന്ന രീതിയിൽ ‘അഡീഷണൽ വീഡിയോ റിവ്യൂ സിസ്റ്റ’ത്തിന്റെ (എവിആർഎസ്) ട്രയലിൽ ഇന്ത്യ പങ്കാളിയാകാനുള്ള സാധ്യത പരിശോധിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഐഎഫ്എബിക്ക് കത്തയച്ചു. VAR പോലെ റഫറിമാരെ സഹായിക്കാനും അവരുടെ തെറ്റുകൾ കുറക്കാൻ സഹായിക്കുന്നതുമായ ഒരു പദ്ധതിയാണ് AVRS. വാർ റൂമിന് പകരം AI-യുടെയും മറ്റ് ടെക്നിക്കൽ സഹായത്തോടെയും ആകും ഈ പദ്ധതി വഴി റഫറിമാർക്ക് അസിസ്റ്റൻസ് ലഭിക്കുക.

Picsart 24 01 06 11 54 34 043

മൾട്ടി-ആംഗിൾ, മൾട്ടി-ക്യാമറ ബ്രോഡ്‌കാസ്റ്റ് ഫീഡിലൂടെ റഫറിമാർക്ക് വീഡിയോ അവലോകനം നടത്തി തീരുമാനം എടുക്കാനും ഇതിലൂടെ ആകും.

“ഇവിടെ ഞങ്ങളുടെ പ്രധാന ലക്ഷ്യം മാച്ച് ഒഫീഷ്യൽസിനെ അവരുടെ തീരുമാനങ്ങൾ എടുക്കുന്നതിൽ സഹായിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിലൂടെ പിശകുകൾ കുറയ്ക്കുക എന്നതാണ്. VAR നടപ്പിലാക്കുന്നതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് AVRS ഒരു മികച്ച ഓപ്ഷനായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. സാങ്കേതികവിദ്യയുടെ സ്വാധീനം പഠിക്കാനും പുതിയ ആശയം ഉപയോഗിച്ച് ഞങ്ങളുടെ മാച്ച് ഒഫീഷ്യൽസിനെ പരിശീലിപ്പിക്കാനും കളിക്കാരും പരിശീലകരും ക്ലബ്ബുകളും ഒരുപോലെ അതിന്റെ പൊരുത്തപ്പെടുത്തൽ വിലയിരുത്താനും AVRS ഞങ്ങളെ സഹായിക്കും.” കല്യാൺ ചൗബെ പറഞ്ഞു

നിലവിൽ, ഫിഫയുടെ ഇംപ്ലിമെന്റേഷൻ അസിസ്റ്റൻസ് ആൻഡ് അപ്രൂവൽ പ്രോഗ്രാമിൽ (IAAP) പറഞ്ഞിരിക്കുന്ന സാമ്പത്തിക, അടിസ്ഥാന സൗകര്യ ആവശ്യകതകൾ കാരണം VAR കൊണ്ടുവരിക പ്രയാസമാണ്. ഫുട്ബോൾ കളിക്കുന്ന 211 രാജ്യങ്ങളിൽ ഏകദേശം 30 ശതമാനം മാത്രമേ VAR ഉപയോഗിക്കുന്നുള്ളൂ.