10-ൽ 9 വിക്കറ്റും വീഴ്ത്തി ജലജ് സക്സേന, ബംഗാളിനെ 180ന് എറിഞ്ഞിട്ടു, കേരളത്തിന് ലീഡ്

Newsroom

രഞ്ജി ട്രോഫിയിൽ കേരളം ബംഗാളിനെതിരെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി. മൂന്നാം ദിനം ആദ്യ ഓവറുകളിൽ തന്നെ കേരളം ബംഗാളിനെ എറിഞ്ഞിട്ടു. 172/8 എന്ന നിലയിൽ കളി ആരംഭിച്ച ബംഗാൾ 180 റൺസിൽ ഓളൗട്ട് ആയി. 183 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് കേരളം നേടി. 10-ഇൽ ഒമ്പതു വിക്കറ്റുകളും വീഴ്ത്തി ജലജ് സക്സേന തന്നെയാണ് കേരളത്തിന്റെ ഹീറോ ആയത്.

കേരള 24 02 10 17 48 15 442

21.1 ഓവർ എറിഞ്ഞ ജലജ് സക്സേന 68 റൺസ് മാത്രം വഴങ്ങിയാണ് 9 വിക്കറ്റ് നേടിയത്. നിധീഷ് ഒരു വിക്കറ്റും നേടി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ബാറ്റു കൊണ്ട് 40 റൺസും ജലജ് സക്സേന നേടിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും നേടിയ സെഞ്ച്വറികളുടെ ബലത്തിലാണ് കേരളം 363 എന്ന സ്കോർ നേടിയത്.

ഇപ്പോൾ കേരളം രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് പോകാതെ 29 റൺസ് എന്ന നിലയിലാണ്. ജലജ് സക്സേന 15 റൺസ് എടുത്തും രോഹൻ 14 റൺസ് എടുത്തും പുറത്താകാതെ നിൽക്കുകയാണ്.