രഞ്ജി ട്രോഫി; കേരളം ആദ്യ ഇന്നിംഗ്സിൽ 350ന് പുറത്ത്

Newsroom

Picsart 24 01 20 14 56 07 706
Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരെ ആദ്യ ഇന്നിംഗ്സിൽ കേരളം 350 റൺസിന് ഓളൗട്ടായി. ആദ്യ ഇന്നിംഗ്സിൽ നല്ല രീതിയിൽ ബാറ്റു ചെയ്ത കേരളത്തിനായി നാലുപേർ അർദ്ധ സെഞ്ച്വറി നേടി. ഇന്ന് മുഹമ്മദ് അസറുദ്ദീൻ ആണ് അർധ സെഞ്ച്വറി നേടിയത്. മുഹമ്മദ് അസറുദ്ദീൻ 104 പന്തൽ 85 റൺസ് എടുത്തു. 12 ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിംഗ്സ്.

കേരള 24 01 20 14 56 29 709

നേരത്തെ റോഹൻ പ്രേം 54 റൺസും സഞ്ജു സാംസൺ 57 റൺസും എടുത്തിരുന്നു.. 91 റൺസ് എടുത്ത സച്ചിൻ ബേബിയാണ് ടോപ് സ്കോറർ ആയത്. വിഷ്ണു വിനോദ് 40 റൺസും എടുത്തു. ബീഹാറിനായി ആശിഷ് ചൗഹാൻ നാല് വിക്കറ്റും രവി കിരൺ അജയ് മണ്ടാൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വിഴ്ത്തി.