കർണാടകയെ തകർത്ത് ബംഗാൾ രഞ്ജിട്രോഫി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കരുത്തരായ കർണാടകയ്ക്ക് അവസാനം കാലിടറി. രഞ്ജി ട്രോഫിയുടെ സെമി ഫൈനലിന്റെ അവസാന ദിവസം മികച്ച ബൗളിംഗ് പുറത്തെ എടുത്ത ബംഗാൾ കർണാടകയെ തകർത്ത് ഫൈനലിലേക്ക് മുന്നേറി. 174 റൺസിന്റെ വിജയമാണ് ബംഗാൾ ഇന്ന് സ്വന്തമാക്കിയത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ന് നാലാം ദിനം 253 റൺസ് കൂടെ വേണം എന്ന നിലയിലായിരുന്നു കർണാടക മത്സരം ആരംഭിച്ചത്. ഏഴു വിക്കറ്റുകളും കയ്യിൽ ഉണ്ടായിരുന്നു.

എന്നാൽ ആ ഏഴു വിക്കറ്റുകൾ വളരെ പെട്ടെന്നു തന്നെ ബംഗാൾ എറിഞ്ഞു വീഴ്ത്തി. 17.5 ഓവർ ഇന്ന് എറിയുമ്പോൾ തന്നെ കർണാടക മുഴുവനായും കൂടാരം കയറി. വെറും 177 റൺസാണ് കർണാടക രണ്ടാം ഇന്നിങ്സിൽ എടുത്തത്. ബംഗാളിനു വേണ്ടി മുകേഷ് കുമാർ ആറു വിക്കറ്റുമായി തിളങ്ങി. ഇഷാൻ പൊരെൽ, ആകാശ് ദീപ് എന്നിവർ രണ്ട് വിക്കറ്റു വീതവും വീഴ്ത്തിയിരുന്നു.

കർണാടക ആദ്യ ഇന്നിങ്സിലും ബാറ്റിംഗിൽ പരാജയപ്പെട്ടിരുന്നു. 122 റൺസ് മാത്രമായിരുന്നു ആദ്യ ഇന്നിങ്സിൽ അവർ എടുത്തത്. ആദ്യ ഇന്നിങ്സിൽ ഇഷാൻ പൊരൽ ബംഗാളിനായി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 2007ന് ശേഷം ആദ്യമായാണ് ബംഗാൾ രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടുന്നത്.