200 റൺസിന് ഓള്‍ഔട്ട് ആയി കേരളം, ഗോവയ്ക്ക് ജയിക്കുവാന്‍ 155 റൺസ്

Sports Correspondent

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ജയത്തിന് ഗോവ നേടേണ്ടത് 154 റൺസ്. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 200 റൺസിന് അവസാനിപ്പിച്ചാണ് മത്സത്തിന്റെ നാലാം ദിവസം മികച്ച രീതിയിൽ ഗോവ തുടങ്ങിയത്.

രോഹന്‍ പ്രേം 70 റൺസ് നേടി പുറത്തായപ്പോള്‍ ജലജ് സക്സേന 34 റൺസ് നേടി പുറത്തായി.16 റൺസുമായി ബേസിൽ എന്‍പി പുറത്താകാതെ നിന്നു. ഗോവയ്ക്കായി മോഹിത് റെഡ്കര്‍ 6 വിക്കറ്റ് നേടി.

179/6 എന്ന നിലയിൽ നിന്നാണ് കേരളത്തിന്റെ നാലാം ദിവസത്തെ തകര്‍ച്ച.