ഡ്യൂ അല്ല,അക്സര്‍ – സൂര്യ എന്നിവരുടെ മികവാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ തിരിച്ചുവരവിന് അവസരം നൽകിയത് – ദസുന്‍ ഷനക

Sports Correspondent

Axarpatelsuryakumar
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ മത്സരത്തിൽ ഇന്ത്യ തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന വിജയം ശ്രീലങ്കയ്ക്കൊപ്പം ആയിരുന്നു. 40 പന്തിൽ 91 റൺസ് നേടിയ അക്സര്‍ – സൂര്യകുമാര്‍ കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമായത് ഡ്യൂ കാരണം അല്ലെന്നും അത് ഈ കൂട്ടുകെട്ടിന്റെ പ്രതിഭ കാരണം ആണെന്നും ദസുന്‍ ഷനക വ്യക്തമാക്കി.

ഭാഗ്യവശാൽ അവസാന കടമ്പ കടക്കുവാന്‍ അവര്‍ക്കായില്ലെന്നും ഇന്ത്യയ്ക്കെതിരെ ഇത്തരം സാഹചര്യത്തിൽ ഈ സ്കോര്‍ പ്രതിരോധിച്ച് വിജയം നേടാനായതിൽ ഏറെ സന്തോഷം ഉണ്ടെന്നും ഷനക കൂട്ടിചേര്‍ത്തു.