തന്റെ അവസാന രഞ്ജി മത്സരത്തില്‍ ശതകം സ്വന്തമാക്കി ഗൗതം ഗംഭീര്‍. ആന്ധ്രയ്ക്കെതിരെ മികച്ച ഫോമില്‍ കളിച്ച ഗംഭീര്‍ 112 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച താരം 185 പന്തില്‍ നിന്നാണ് 10 ബൗണ്ടറി സഹിതം 112 റണ്‍സ് നേടിയത്. 390 റണ്‍സ് നേടിയ ആന്ധ്രയുടെ സ്കോര്‍ പിന്തുടരുന്ന ഡല്‍ഹി 2 വിക്കറ്റ് നഷ്ടത്തില്‍ 73 ഓവറില്‍ നിന്ന് 231 റണ്‍സ് നേടിയിട്ടുണ്ട്.
ധ്രുവ് ഷോറെ 51 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു. 58 റണ്‍സ് നേടിയ ഹിത്തെന്‍ ദലാലാണ് മറ്റൊരു പുറത്തായ താരം.