മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഫുൾഹാം ടെസ്റ്റ്

- Advertisement -

വിജയമില്ലാതെ നാല് പ്രീമിയർലീഗ് മത്സരങ്ങൾ, കാര്യങ്ങൾ ഓൾഡ് ട്രാഫോഡിൽ അത്ര ശുഭകരമല്ല. പ്രീമിയർ ലീഗ് ടേബിളിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ഫുൾഹാമിനെ ഇന്ന് ഓൾഡ് ട്രാഫോഡിൽ വെച്ചു നേരിടുമ്പോൾ ജോസേ മൗറീഞ്ഞോക്കും സംഘത്തിനും മികച്ച വിജയത്തിൽ കുറഞ്ഞതൊന്നും ശാശ്വതമാവില്ല.

ടോപ്പ് ഫോറിൽ എത്തുക എന്ന ലക്ഷ്യത്തിലെത്തുക ഇപ്പോൾ യുണൈറ്റഡിന് കഠിനമാണ്. പരിക്ക് മൂലം മാർഷ്യൽ ഇന്ന് കളിച്ചേക്കില്ല, അത് കൊണ്ട് തന്നെ മുന്നേറ്റ നിരയിൽ ഫോമിലില്ലാത്ത ലുകാക്കുവിന് മൗറീഞ്ഞോ അവസരം നൽകിയേക്കും. മധ്യനിരയിൽ പോഗ്ബക്ക് അവസരം ലഭിക്കാൻ സാധ്യത കുറവാണ്. പ്രതിരോധത്തിൽ കഴിഞ്ഞ മത്സരത്തിലെന്ന പോലെ സ്മാലിങ് – ഭായി – റോഹോ ത്രയം തന്നെയായിരിക്കും.

ലീഗ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഫുൾഹാമിന്റെ കാര്യവും കഷ്ടത്തിലാണ്. ടീമിന്റെ മാനേജരായി റാനിയേറിക്ക് കീഴെ ഒരു തിരിച്ചു വരവിന്റെ പാതയിലാണ് ഫുൾഹാം. റിലെഗേഷനിൽ നിന്നും പുറത്തു കടക്കാൻ ടീമിന് ഇന്ന് വിജയം അനിവാര്യമാണ്.

ഇന്ത്യൻ സമയം രാത്രി 8.30ന് ആണ് കിക്കോഫ്.

Advertisement