യുവ തലമുറ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ച് ഡല്‍ഹിയുടെ നായക സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍. ടീമിന്റെ ഹിമാച്ചലിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിനു ഒരാഴ്ച മുമ്പാണ് ഗംഭീറിന്റെ തീരുമാനം. വിജയ് ഹസാരെ ട്രോഫിയില്‍ ടീമിനെ ഫൈനലിലേക്ക് നയിച്ച ഗംഭീര്‍ മികച്ച ഫോമില്‍ കളിക്കുകയും ചെയ്തിരുന്നു.
കേരളത്തിനെതിരെ 151 റണ്‍സും ക്വാര്‍ട്ടറില്‍ ഹരിയാനയ്ക്കെതിരെ 104 റണ്‍സും ഉള്‍പ്പെടെ മികവ് പുലര്‍ത്താനും ഗംഭീറിനായിരുന്നു. നിതീഷ് റാണ ടീമിന്റെ നായക സ്ഥാനത്തേക്ക് വരുമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ധ്രുവ ഷോറെ ഉപ നായകനും ആവും.