രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിനുള്ള ടീമുകളായി, നിലവിലെ ചാമ്പ്യന്മാരായ വിദർഭ ഫെബ്രുവരി മൂന്നിന് സൗരാഷ്ട്രക്കെതിരെ ഇറങ്ങും. കർണാടകയെ തോൽപ്പിച്ചാണ് സൗരാഷ്ട്ര ഫൈനലിലേക് യോഗ്യത നേടിയത്.
സെമിയിലെ അമ്പയര്മാരുടെ ചില തീരുമാനങ്ങൾ കര്ണാടകക്ക് എതിരായിരുന്നു. ചെറിയ സ്‌കോറിൽ നിൽകുമ്പോൾ ചേതേശ്വർ പൂജാരിക്കെതിരെയുള്ള അപ്പീൽ അമ്പയർമാർ അനുവദിച്ചിരുന്നില്ല. ഇതാണ് കർണാടകക്ക് തിരിച്ചടിയായത്. ഇതേ തുടർന്ന് മത്സരത്തിനിടെ കർണാടക താരങ്ങൾ അമ്പയർമാർക്കെതിരെ മോശം പെരുമാറ്റം നടത്തിയിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ബിഷൻ സിങ് ബേദി.
അമ്പയർമാരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകാണ് ബിഷൻ സിങ് ബേദി. അമ്പയര്മാരും മനുഷ്യരാണ് അവർക്കും തെറ്റ് പറ്റും, അവരെ കുറ്റപ്പെടുത്താനാവില്ല. സെമി ഫൈനൽ പോലുള്ള നിർണായകമായ മത്സരങ്ങളിൽ DRS ഉൾപ്പെടുത്തണം എന്നും ബേദി പറഞ്ഞു. കർണാടക താരങ്ങൾ അമ്പയര്മാര്ക്കെതിരെ തിരിഞ്ഞത് ശരിയായില്ല എന്നും ബേദി കൂട്ടിച്ചേർത്തു.