ഷഹ്ബാസിന്റെ പ്രതിരോധം ഭേദിച്ചു!!! 174 റൺസിന് ബംഗാള്‍ ഓള്‍ഔട്ട്

Sports Correspondent

69 റൺസ് നേടിയ ഷഹ്ബാസ് അഹമ്മദും 50 റൺസ് നേടിയ അഭിഷേക് പോറെലും നടത്തിയ ചെറുത്ത് നില്പിന്റെ ബലത്തിൽ വലിയ നാണക്കേടിൽ നിന്ന് കരകയറി ബംഗാള്‍. ലഞ്ചിന് പോകുമ്പോള്‍ 78/6 എന്ന നിലയിലായിരുന്ന ടീമിനെ 101 റൺസ് ഏഴാം വിക്കറ്റിൽ നേടി ഈ കൂട്ടുകെട്ട് മുന്നോട്ട് നയിച്ചുവെങ്കിലും രണ്ടാം സെഷനവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഷഹ്ബാസിനെ ധര്‍‍മ്മേന്ദ്രസിംഗ് ജഡേജ പുറത്താക്കിയതോടെ ബംഗാള്‍ ഇന്നിംഗ്സ് തകര്‍ന്നടിയുകയായിരുന്നു.

166/6 എന്ന നിലയിൽ നിന്ന് ടീം 174 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ചേതന്‍ സക്കറിയയും ജയ്ദേവ് ഉനഡ്കടും മൂന്ന് വീതം വിക്കറ്റും ചിരാഗ് ജനിയും ധര്‍മ്മേന്ദ്രസിംഗ് ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.