ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ 50 റൺസിന്റെ ആധിപത്യ വിജയത്തിന് ശേഷം സഞ്ജു സാംസൺ നായകനെന്ന നിലയിൽ തന്റെ 32-ാം വിജയത്തോടെ ഇതിഹാസ താരം ഷെയ്ൻ വാണിനെ മറികടന്ന് രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി മാറി.

62 മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സാംസൺ, 55 മത്സരങ്ങളിൽ നിന്ന് 31 വിജയങ്ങൾ നേടിയ ഷെയ്ൻ വോണിനെ ആണ് മറികടന്നത്. ഷെയ്ൻ വോൺ പക്ഷെ രാജസ്ഥാനെ ഐ പി എൽ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇനി ഒരു കിരീടം ആകും സഞ്ജുവിന്റെയും ലക്ഷ്യം.
ആർ ആർ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (ഐ പി എൽ):
32 – സഞ്ജു സാംസൺ (62 മത്സരങ്ങൾ)
31 – ഷെയ്ൻ വോൺ (55 മത്സരങ്ങൾ)
18 – രാഹുൽ ദ്രാവിഡ് (34 മത്സരങ്ങൾ)
15 – സ്റ്റീവൻ സ്മിത്ത് (27 മത്സരങ്ങൾ)
9 – അജിങ്ക്യ രഹാനെ (24 മത്സരങ്ങൾ)