നാലാം ടി20യിലും വിജയം സ്വന്തമാക്കി മഴ

Windiesrain

വിന്‍ഡീസും പാക്കിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് നിരാശാജനകമായ അന്ത്യം. പരമ്പരയിലെ നാല് മത്സരങ്ങളിൽ ഒരെണ്ണം മാത്രം പൂര്‍ത്തീകരിക്കുവാനായപ്പോള്‍ അതിൽ ഏഴ് റൺസ് വിജയം നേടി പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കുകയായിരുന്നു. ബാക്കി മൂന്ന് മത്സരങ്ങളിലും മഴയ്ക്കായിരുന്നു മേൽക്കൈ.

ഇന്നലെ നടന്ന അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുകയായിരുന്ന വിന്‍ഡീസ് 30/0 എന്ന നിലയിൽ മൂന്നോവറിലെത്തി നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്.

Previous articleപ്രതീക്ഷ കാത്ത് നീരജ് ചോപ്ര, ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരനായി നേരിട്ട് യോഗ്യത
Next articleഷാക്കിബിനും മുസ്തഫിസുറിനും ഐപിഎൽ അനുമതി ലഭിക്കും