വെസ്റ്റിന്‍ഡീസിന്റെ വിജയ മോഹങ്ങള്‍ക്കുമേൽ വില്ലനായി മഴ

Westindiesbangladesh

വെസ്റ്റിന്‍ഡീസും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചു. 13 ഓവറിൽ ബംഗ്ലാദേശ് 105/8 എന്ന നിലയിൽ പ്രതിരോധത്തിലായപ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

15 പന്തിൽ 29 റൺസ് നേടിയ ഷാക്കിബ് അൽ ഹസനും 16 പന്തിൽ 25 റൺസ് നേടിയ നൂറുള്‍ ഹസനും ആ് ബംഗ്ലാദേശ് നിരയിൽ റൺസ് കണ്ടെത്തിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി വെസ്റ്റിന്‍ഡീസ് മത്സരത്തിൽ മേൽക്കൈ നേടിയെങ്കിലും മഴ രസംകൊല്ലിയായി എത്തി.

വെസ്റ്റിന്‍ഡീസിന് വേണ്ടി റൊമാരിയോ ഷെപ്പേര്‍ഡ് മൂന്നും ഹെയ്‍ഡന്‍ വാൽഷ് 2 വിക്കറ്റും നേടി.