രണ്ടാം ദിവസം മഴ വില്ലനായി എത്തി, എറിയാനായത് 42.3 ഓവറുകള്‍ മാത്രം

- Advertisement -

സെയിന്റ് ലൂസിയ ടെസ്റ്റിന്റെ രണ്ടാം ദിവസം കളിയുടെ ഭൂരിഭാഗവും തടസ്സപ്പെടുത്തി മഴ. ആദ്യ സെഷനു ശേഷം എത്തിയ മഴ പല സമയങ്ങളിലായി തടസ്സമായി എത്തിയപ്പോള്‍ ശ്രീലങ്കയുടെ 253 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാനുള്ള ശ്രമവുമായി എത്തിയ വിന്‍ഡീസ് 118/2 എന്ന നിലയിലാണ്. ഡെവണ്‍ സ്മിത്ത് 53 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്(22), കീറണ്‍ പവല്‍(27) എന്നിവരെയാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. രണ്ടാം ദിവസം വെറും 42.3 ഓവറുകള്‍ മാത്രമാണ് എറിയാനായത്. ഷായി ഹോപ് 2 റണ്‍സുമായി ക്രീസില്‍ ഡെവണ്‍ സ്മിത്തിനു പിന്തുണയുമായി എത്തിയത്.

ലഞ്ചിനു തൊട്ടുമുമ്പും രണ്ടാം ദിവസത്തെ കളി അവസാനിക്കുന്നതിനു തൊട്ടുമുമ്പുമാണ് വിന്‍ഡീസിനു ദിവസത്തെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. ലഹിരു കുമരയും കസുന്‍ രജിതയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement