ഓസ്ട്രേലിയന്‍ റണ്‍ മഴയ്ക്ക് ശേഷം മഴ കളി തടസ്സപ്പെടുത്തി

- Advertisement -

ഇന്ത്യന്‍ ബൗളര്‍മാരെ തച്ച് തകര്‍ത്ത് കുതിയ്ക്കുകയായിരുന്നു ഓസ്ട്രേലിയന്‍ ബാറ്റിംഗിനു തടയിട്ട് മഴ ദൈവങ്ങള്‍. 16.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി ഓസ്ട്രേലിയ കുതിയ്ക്കുമ്പോള്‍ ആണ് മഴ വില്ലനായി എത്തിയത്. 78 റണ്‍സാണ് നാലാം വിക്കറ്റില്‍ ഗ്ലെന്‍ മാക്സ്വെല്‍-മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ട് അടിച്ച് നേടിയത്. 36 പന്തില്‍ നിന്നാണ് ഇവരുടെ വെടിക്കെട്ട് പ്രകടനം.

23 പന്തില്‍ 46 റണ്‍സുമായി മാക്സ്വെല്ലും 18 പന്തില്‍ 31 റണ്‍സും നേടി മാര്‍ക്കസ് സ്റ്റോയിനിസുമാണ് ആതിഥേയര്‍ക്കായി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

Advertisement