ഇംഗ്ലണ്ടിനെ 432 റൺസിന് പുറത്താക്കിയ ശേഷം തങ്ങളുടെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ടീമിന് നല്‍കിയത് കരുതലോടെയുള്ള തുടക്കമാണ് നല്‍കിയതെങ്കിലും ലഞ്ചിന് തൊട്ടുമുമ്പ് കെഎല്‍ രാഹുലിനെ പുറത്താക്കി ക്രെയിഗ് ഓവര്‍ട്ടൺ. രാഹുലിന്റെ വിക്കറ്റ് വീണതോടെ ലഞ്ചിന് പോകുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.
354 റൺസെന്ന ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിവസം ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ 34/1 എന്ന നിലയിലാണ്. രാഹുല്‍ എട്ട് റൺസ് നേടി പുറത്തായപ്പോള്‍ 25 റൺസ് നേടിയ രോഹിത് ആണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.