രാഹുല്‍ ദ്രാവിഡ് കോച്ചായിരുന്നപ്പോളാണ് ഇന്ത്യയിലെ അണ്ടര്‍ -19, എ ടീം ഘടനയെ ഉടച്ച് വാര്‍ത്തതെന്ന് പറഞ്ഞ് ഇന്ത്യയുടെ ഇപ്പോളത്തെ അണ്ടര്‍ 19 ടീം മുഖ്യ കോച്ച് പരസ് മാംബ്രേ. 2015-16 സീസണില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യ എ – അണ്ടര്‍ 19 ടീമുകളുടെ കോച്ചായിരുന്നപ്പോളാണ് പരസ് മാംബ്രേയ്ക്ക് ബൗളിംഗ് കോച്ചിന്റെ ദൗത്യം ഏല്പിക്കുകയായിരുന്നു. ഇന്ത്യ മൂന്ന് അണ്ടര്‍-19 ലോകകപ്പ് ഫൈനലുകളില്‍ എത്തുകയും 2018ല്‍ കിരീടം നേടുകയും ചെയ്തിരുന്നു.
വെറും 47 വയസ്സുകാരനായ പരസ് ഇപ്പോള്‍ തന്നെ 17 സീസണുകളോളം കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് തന്നെ താരത്തിന്റെ കോച്ചിംഗ് അനുഭവസമ്പത്തിനെച്ചൂണ്ടി കാണിക്കുന്നു. ഇപ്പോളത്തെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലവനായ രാഹുല്‍ ദ്രാവിഡ് അന്ന് ഈ സെറ്റപ്പിലേക്ക് വന്നപ്പോളാണ് ഇവയെല്ലാം ഉടച്ച് വാര്‍ത്തതെന്ന് പരസ് മാംബ്രേ വ്യക്തമാക്കി.
ഈ സൗകര്യങ്ങളും ഉപദേശങ്ങളും തനിക്ക് പണ്ട് ലഭിച്ചിരുന്നുവെങ്കില്‍ ദ്രാവിഡ് കുറച്ച് കാലം കൂടി കോച്ചിംഗ് ദൗത്യത്തില്‍ തുടര്‍ന്നേനെയെന്ന് താരം പറഞ്ഞതായും മാംബ്രേ പറഞ്ഞു.