“വാൻ ഡൈക് ലിവർപൂളിൽ അല്ലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നു പോകേണ്ടത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡച്ച് ദേശീയ ടീം ക്യാപ്റ്റനായ വാൻ ഡൈക് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലായിരുന്നു സൈൻ ചെയ്യേണ്ടിയിരുന്നത് എന്ന് ഡച്ച് താരം മെംഫിസ് ഡിപായ്. വാൻ ഡൈക് മികച്ച താരമാണെന്നും എന്നാൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോയിരുന്നു എങ്കിൽ എന്ന് താൻ എപ്പോഴും ആഗ്രഹിച്ചു പോകാറുണ്ട് എന്നും ഡിപായ് പറഞ്ഞു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ് ഡിപായ്.

വാൻ ഡൈകിനൊപ്പം ദേശീയ ടീമിൽ ഡിപായ് ഒരുമിച്ചു കളിക്കുന്നുണ്ട്. വാൻ ഡൈകിനെതിരെ കളിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ് എന്ന് ഡിപായ് പറഞ്ഞു. ഒരു നല്ല ഡിഫൻഡറും ഒപ്പം നല്ല ഒരി ലീഡറും ആണ് വാൻ ഡൈക്. അദ്ദേഹത്തിന് ഗോൾ നേടാനുള്ള കഴിവും ഉണ്ട് എന്നത് വലിയ കരുത്താണെന്നും ഡിപായ് പറഞ്ഞു.