രാഹുൽ ദ്രാവിഡ് എന്നും ഒരു പ്രചോദനമായിരുന്നെന്ന് പൂജാര

മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് തനിക്ക് എന്നും പ്രചോദനമായിരുന്നെന്ന് ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ക്രിക്കറ്റും വ്യക്തിഗത ജീവിതവും എങ്ങനെ മുൻപോട്ട് കൊണ്ടുപോവണമെന്ന കാര്യത്തിൽ രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങൾ തനിക്ക് തുണയായിട്ടുണ്ടെന്നും പൂജാര പറഞ്ഞു. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നെടുംതൂണായ പുജാരയെ പലപ്പോഴും രാഹുൽ ദ്രാവിഡിന്റെ പ്രകടനത്തോട് എല്ലാവരും താരതമ്യം ചെയ്യാറുണ്ട്.

ക്രിക്കറ്റിൽ നിന്ന് ചില സമയത്ത് വിട്ടുനിൽകേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് തനിക്ക് രാഹുൽ ദ്രാവിഡ് പറഞ്ഞു തന്നിട്ടുണ്ടെന്നും അത് തനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും പൂജാര പറഞ്ഞു.  കൗണ്ടി ക്രിക്കറ്റിൽ താരങ്ങൾ വ്യക്തി ജീവിതവും ക്രിക്കറ്റ് ജീവിതവും വേറെയാണ് കൊണ്ട് നടക്കാറുള്ളതെന്നും രാഹുൽ ദ്രാവിഡിന്റെ ഈ ഉപദേശം താൻ ഏറെ വിലമതിക്കുന്നുണ്ടെന്നും പൂജാര പറഞ്ഞു.

രാഹുൽ ദ്രാവിഡിനെ കുറിച്ച് തനിക്ക് ഒറ്റവാക്കിൽ വിവരിക്കാൻ കഴിയില്ലെന്നും എന്നാൽ രാഹുൽ ദ്രാവിഡ് തനിക്ക് ഒരു പ്രചോദനം ആന്നെന്നും ഭാവിയിലും അങ്ങനെ തന്നെ ആയിരിക്കുമെന്നും പൂജാര പറഞ്ഞു.