ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ ഒക്‌ടോബർ 21-ന് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ചരിത്രം കുറിച്ചു. ബൗളുകളുടെ കണക്കിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റുകൾ വീഴ്ത്തുന്ന താരമായി റബാഡ മാറി. വെറും 11,187 പന്തിൽ 300 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ബൗളറായി ചരിത്രമെഴുതി. 12,602 പന്തുകളിൽ 300 വിക്കറ്റ് നേടിയ വഖാർ യൂനിസിൻ്റെ പേരിലുള്ള റെക്കോർഡാണ് ഈ പ്രകടനം കൊണ്ട് റബാഡ തകർത്തത്.
ആദ്യ സെഷനിൽ ബംഗ്ലാദേശിനെ 60/6 എന്ന നിലയിൽ ഒതുക്കാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ച റബാഡ മുഷ്ഫിഖുർ റഹീമിനെ പുറത്താക്കി ആണ് ഈ നാഴികക്കല്ല് സ്വന്തമാക്കിയത്.
ഈ നേട്ടത്തോടെ, 300 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ആറാമത്തെ ദക്ഷിണാഫ്രിക്കൻ ബൗളറായും മൊത്തത്തിൽ ഏറ്റവും വേഗമേറിയ മൂന്നാമത്തെ താരമായും റബാഡ മാറി. തൻ്റെ 65-ാം ടെസ്റ്റ് മത്സരത്തിൽ ആണ് ഈ നേട്ടം റബാഡ പൂർത്തിയാക്കിയത്.