മുട്ടുകുത്താം, ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കണം, മാപ്പപേക്ഷയുമായി ക്വിന്റൺ ഡി കോക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് മുട്ടുകുത്തി പ്രതിഷേധിക്കുവാന്‍ വിസമ്മതിച്ചതിന് ദക്ഷിണാഫ്രിക്കന്‍ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ക്വിന്റൺ ഡി കോക്ക് തന്റെ സഹ താരങ്ങളോടും മാപ്പ് പറഞ്ഞ് ക്വിന്റൺ ഡി കോക്ക്

ദക്ഷിണാഫ്രിക്കന്‍ ടീം മുട്ടുകുത്തി പ്രതിഷേധിക്കണമെന്നും മുമ്പ് അനുവദിച്ചത് പോലെ താരങ്ങള്‍ക്ക് അവരുടെ രീതിയിലുള്ള പ്രതിഷേധം പാടില്ലെന്നുമുള്ള നിലപാട് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് വിന്‍ഡീസിനെതിരെയുള്ള മത്സരത്തിന് മുമ്പ് അറിയിച്ചതിനെത്തുടര്‍ന്നാണ് ആ തീരുമാനത്തോട് യോജിക്കാനാകാതെ ക്വിന്റൺ ഡി കോക്ക് മത്സരത്തിൽ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചത്.

തന്റെ പെരുമാറ്റം ആരെയും അപമാനിക്കുവാന്‍ വേണ്ടിയുള്ളതല്ലെന്നും പ്രത്യേകിച്ച് വിന്‍ഡീസ് ടീമിനെതിരെ അല്ലെന്നും ഒരു അന്താരാഷ്ട്ര നീക്കം വരുന്നതിന് മുമ്പ് ഒരു മിക്സഡ് റേസ് കുടുംബത്തിൽ നിന്ന് വരുന്ന തനിക്ക് ബ്ലാക്ക് ലൈഫ് മാറ്റേഴ്സ് എന്നത് ജനിച്ച അന്ന് മുതല്‍ ഉള്ള സമീപനമാണെന്നും ക്വിന്റൺ പറഞ്ഞു.

Quintonstatement1

Quintonstatement2

തന്റെ അധികാരങ്ങളും അവകാശങ്ങളും എടുത്ത് കളഞ്ഞതായാണ് തനിക്ക് കര്‍ക്കശമായ നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ തോന്നിയതെന്നും ക്വിന്റൺ ഡി കോക്ക് വ്യക്തമാക്കി. താന്‍ തന്റെ ടീമംഗങ്ങളെ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നുവെന്നും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുക എന്നത് താന്‍ എന്നും ഇഷ്ടപ്പെടുന്ന കാര്യമാണെന്നും ഡി കോക്ക് സൂചിപ്പിച്ചു.