ഇന്ന് റയൽ മാഡ്രിഡ് വീണ്ടും ഇറങ്ങും, പരാജയപ്പെട്ടാൽ കിരീടം മറക്കാം

Real Madrid Team Modric Benzema Casemiro
Photo: Twitter/RealMadrid

ലാലിഗയിൽ ഇന്ന് നിർണായകമായ മത്സരത്തിൽ റയൽ മാഡ്രിഡ് ഗ്രാനഡയെ നേരിടും. ഗ്രാനഡയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഇന്ന് റയലിന് വിജയിച്ചെ മതിയാകു. ഇപ്പോൾ റയൽ മാഡ്രിഡ് ലീഗിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്. 75 പോയിന്റാണ് റയലിനുള്ളത്. 76 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തും 80 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ലീഗിൽ ഒന്നാമതും നിൽക്കുന്നു.

ഇന്ന് വിജയിച്ചില്ല എങ്കിൽ റയൽ മാഡ്രിഡിന്റെ കിരീട പ്രതീക്ഷ ഏകദേശം അവസാനിക്കും. ഇന്നത്തെ മത്സരം കഴിഞ്ഞാൽ പിന്നെ ആകെ രണ്ടു മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ. പരിക്ക് കാരണം വലയുന്ന റയലിന് ഇന്ന് വിജയം എളുപ്പമാകില്ല. റാമോസ്, വരാനെ, മെൻഡി എന്നിവർ ഒന്നും ഇന്ന് ഗ്രാനഡക്ക് എതിരെ കളിക്കില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം. കളി ഫേസ്ബുക്കിൽ തത്സമയം കാണാം‌

Previous articleഅഫ്ഗാന്‍ ലെഗ് സ്പിന്നറിന് കെന്റില്‍ കരാര്‍
Next article“ഹാളണ്ടിനെ വാങ്ങാനുള്ള ബഡ്ജറ്റ് ബയേണില്ല”