അടുത്ത ജന്മത്തിലും ഒരു ടെസ്റ്റ് ക്രിക്കറ്ററായി ജനിക്കണം: പുജാര

Sports Correspondent

അടുത്ത ജന്മത്തിലും തനിക്ക് ഒരു ടെസ്റ്റ് ക്രിക്കറ്റായി ജനിക്കണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ പുതിയ മതിലായ ചേതേശ്വര്‍ പുജാര. പരമ്പരയില്‍ നിന്ന് ഇതുവരെ 521 റണ്‍സ് നേടിയ പുജാര മൂന്ന് ടെസ്റ്റ് ശതകങ്ങളും ഈ മത്സരങ്ങളില്‍ നിന്ന് നേടി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് ഫോര്‍മാറ്റ് ടെസ്റ്റാണെന്ന് പറഞ്ഞ പുജാര അടുത്ത ജന്മത്തിലും ഈ ഫോര്‍മാറ്റ് കളിയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു.

ടി20യെ അപേക്ഷിച്ച് ടെസ്റ്റില്‍ തിളങ്ങണമെങ്കില്‍ വളരെ അധികം ഘടകങ്ങളുണ്ടെന്നാണ് പുജാര അഭിപ്രായപ്പെട്ടത്. ഒരു ക്രിക്കറ്ററുടെ ഇപ്പറഞ്ഞ ഘടകങ്ങളെല്ലാം തന്നെ നമുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് കാണാനാകുന്നത്. അതിനാല്‍ തന്നെ എനിക്ക് അടുത്ത ജന്മത്തിലും ടെസ്റ്റ് ക്രിക്കറ്റര്‍ ആയാല്‍ മതി എന്ന് പുജാര വ്യക്തമാക്കി.