“പന്തും കാർത്തികും ഒരുമിച്ച് ആദ്യ ഇലവനിൽ ഉണ്ടാകണം” – പൂജാര.

Newsroom

ഇന്ത്യ പന്തിനെ കളിപ്പിക്കണോ അതോ കാർത്തികിനെ കളിപ്പിക്കണോ എന്ന് സംശയത്തിൽ ഇരിക്കെ രണ്ടു പേരും ആദ്യ ഇലവനിൽ ഉണ്ടാകണം എന്ന അഭിപ്രായവുമായി പൂജാര രംഗത്ത്. ഇന്ത്യ ബാറ്റിംഗ് ശക്തിപ്പെടുത്തേണ്ടത് ഉണ്ട് എന്നും ഏഴാം സ്ഥാനം വരെ നല്ല ബാറ്റർ ഉണ്ടാകണം എന്നും പൂജാര ESPNcriinfo-യോട് പറഞ്ഞു.

ഋഷഭ് പന്ത് അഞ്ചാമതും ഹാർദിക്ക് ആറാമാനായും ദിനേശ് കാർത്തിക് ഏഴാമതായും ഇറങ്ങണം. രണ്ടു പേരും ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. പൂജാര കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് അധിക ബൗളിംഗ് ഓപ്ഷൻ വേണമെങ്കിൽ, ഋഷഭ് പന്തിന് പകരം ദീപക് ഹൂഡ പ്ലേയിംഗ് ഇലവനിൽ വരണമെന്നും അദ്ദേഹം പറഞ്ഞു