സ്മിത്തിന് സെഞ്ച്വറി, ന്യൂസിലൻഡിന് മുന്നിൽ 268 റൺസ് വിജയ ലക്ഷ്യം

Newsroom

20220911 133622

ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 267/5 റൺസ് എടുത്തു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി ആണ് ഓസ്ട്രേലിയയെ നല്ല സ്കോറിൽ എത്തിച്ചത്. സ്മിത് 131പന്തിൽ നിന്ന് 105 റൺസ് എടുത്തു. 11 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്.

20220911 134735

52 റൺസ് എടുത്ത ലബുഷാനെ, 42 റൺസ് എടുത്ത കാരെ എന്നിവരും ഓസ്ട്രേലിയക്ക് ആയി തിളങ്ങി. ന്യൂസിലാൻഡിനായി ട്രെന്റ് ബൗൾട് രണ്ട് വിക്കറ്റും ടിം സൗതി, ഫെർഗൂസൻ, സാന്റ്നർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഓസ്ട്രേലിയ വിജയിച്ചിരുന്നു.