പുജാരയെ മുട്ടുകുത്തിക്കുാനുള്ള വഴി ഓസ്ട്രേലിയ കണ്ടെത്തണം – കമ്മിന്‍സ്

Sports Correspondent

ഓസ്ട്രേലിയ ചേതേശ്വര്‍ പുജാരയെ വീഴ്ത്തുവാനുള്ള പുതിയ വഴി കണ്ടെത്തണമെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്. കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ വന്ന് പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തത് പുജാരയാണെന്ന് കമ്മിന്‍സ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

521 റണ്‍സാണ് 2018-19 പരമ്പരയില്‍ നേടിയത്. അന്ന് തങ്ങള്‍ പുജാരയെ വീഴ്ത്തുവാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും ഇനി ഈ വര്‍ഷം നടക്കാനിരിക്കുന്ന പരമ്പരയില്‍ പ്രത്യേകം പദ്ധതികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും പാറ്റ് കമ്മിന്‍സ് പറഞ്ഞു.

പുജാരയ്ക്ക് പരമ്പരയില്‍ വലിയ പ്രഭാവം ഉണ്ടാക്കുവാനായിരുന്നു. ഇത്തവണ താന്‍ നേടുവാന്‍ ആഗ്രഹിക്കുന്ന ഒരു വിക്കറ്റ് പുജാരയുടേതാണെന്നും കമ്മിന്‍സ് വ്യക്തമാക്കി. താരത്തിന് അധികം പതര്‍ച്ചയുണ്ടാകുന്നത് കണ്ടിട്ടില്ലെന്നും ശ്രദ്ധ പോകാതെ കളിക്കുന്നതാണ് കണ്ട് വരുന്നതെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.