ഇന്ത്യയ്ക്ക് വേണ്ടി സിഡ്നി ടെസ്റ്റില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗ് ശൈലിയെ വിമര്‍ശിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. താരം ശരിയായ രീതിയില്‍ അല്ല ബാറ്റിംഗിനെ സമീപിച്ചതെന്നും കുറച്ച് കൂടി മെച്ചപ്പെട്ട സ്കോറിംഗ് റേറ്റില്‍ പോയിരുന്നുവെങ്കില്‍ ഇന്ത്യ വിഷമ സ്ഥിതിയില്‍ ആകില്ലായിരുന്നുവെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി.
ചേതേശ്വര്‍ പുജാരയുടെ ഈ സമീപനം അദ്ദേഹത്തിന്റെ ഒപ്പമുള്ള ബാറ്റിംഗ് പാര്‍ട്ണര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നാണെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി. പുജാര 176 പന്ത് നേരിട്ട ശേഷം 50 റണ്‍സ് നേടി പുറത്താകുകായയിരുന്നു. അതേ സമയം 50 റണ്‍സ് നേടിയ മറ്റൊരു താരമായ ശുഭ്മന്‍ ഗില്‍ 101 പന്ത് ആണ് തന്റെ കന്നി അര്‍ദ്ധ ശതകത്തിനായി നേരിട്ടത്.