കൗണ്ടിയിലെ തന്റെ പ്രകടനങ്ങൾ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്: പൂജാര

Pujara

കൗണ്ടിയിലെ തന്റെ ബാറ്റിംഗ് പ്രകടനങ്ങൾ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു പൂജാര. നേരത്തെ മാർച്ചിൽ നടന്ന ശ്രീലങ്കയുടെ പര്യടനത്തിൽ നിന്ന് മോശം ഫോമിനെ തുടർന്ന് പൂജാരക്ക് അവസരം ലഭിച്ചിരുന്നില്ല.

എന്നാൽ കൗണ്ടിയിൽ സസക്സിന് വേണ്ടി 5 മത്സരങ്ങളിൽ നിന്ന് 720 റൺസ് നേടിയതോടെയാണ് താരത്തിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചത്. 2 ഡബിൾ സെഞ്ച്വറിയും 2 സെഞ്ച്വറികളും സസക്സിന് വേണ്ടി പൂജാര നേടിയിരുന്നു. ഇന്ത്യയും ഇംഗ്ലണ്ട് പരമ്പരയിൽ നേരത്തെ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് ജൂലൈ 1 മുതൽ 5 വരെ ബിർമിങ്ഹാമിൽ വെച്ച് നടക്കുന്നത്. അന്ന് ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ ഉണ്ടായ കോവിഡ് ബാധയെ തുടർന്നാണ് മത്സരം മാറ്റിവെച്ചത്.

Previous articleപ്രീമിയർ ലീഗ് കിരീടം ഉക്രൈൻ ജനതക്ക് സമർപ്പിച്ച് സിൻചെങ്കോ
Next articleപുറത്താക്കാനായി ഒരു ടീം സിലക്ഷൻ!