പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2022 ഫൈനൽ ലാഹോറിൽ

Psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പ് ജനുവരി 27ന് ആരംഭിയ്ക്കും. ലീഗ് പതിവിൽ നിന്ന് ഒരു മാസം നേരത്തെയാണ് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓസ്ട്രേലിയയുടെ പാക്കിസ്ഥാനിലേക്കുള്ള പര്യടനത്തിന് വേണ്ട സമയം ലഭിയ്ക്കുവാനാണ് ഈ തീരുമാനം. മാര്‍ച്ചിലാണ് ഓസ്ട്രേലിയയുടെ പാക്കിസ്ഥാന്‍ പര്യടനം.

ഫൈനൽ മത്സരം ലാഹോറിൽ ഫെബ്രുവരി 27ന് നടക്കും. കറാച്ചിയിലും ലാഹോറിലുമായാണ് മത്സരങ്ങള്‍ എല്ലാം നടക്കുക.

Previous articleചെന്നൈയിനെ സമനിലയിൽ കുരുക്കി ഈസ്റ്റ് ബംഗാൾ
Next articleലക്നൗ മുഖ്യ കോച്ച്, ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ആന്‍ഡി ഫ്ലവറും ഡാനിയേൽ വെട്ടോറിയും