ചെന്നൈയിനെ സമനിലയിൽ കുരുക്കി ഈസ്റ്റ് ബംഗാൾ

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിൽ സമനിലയുമായി ചെന്നൈയിൻ എഫ്സി. വാസ്കൊയിലെ തിലക് മൈദാനിൽ ചെന്നൈയിനെ ഗോൾ രഹിത സമനിലയിൽ തളയ്ക്കാൻ ഈസ്റ്റ് ബംഗാളിനായി. ഇന്നത്തെ സമനിലയോടെ 7 പോയന്റുമായി ഐഎസ്എൽ ടേബിൾ ടോപ്പേഴ്സായി മാറി ചെന്നൈയിൻ എഫ്സി. സമനിലയോടെ ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തുമെത്തി.

Thapa Chennaiyin Graded 3

ഇരു ടീമുകളും തുടർച്ചയായി അവസരങ്ങൾ നഷ്ടപ്പെടുത്തിയ മത്സരത്തിൽ ചെന്നൈയിന്റെ അക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഈസ്റ്റ് ബംഗാളിനായി. മൂന്ന് കളികളിൽ 10 ഗോളുകൾ വഴങ്ങിയ ഈസ്റ്റ് ബംഗാളിന് ഇത് ആശ്വാസമാണ്. ഗോൾ കീപ്പർ സുവം സെന്നിന്റെ മികച്ച പ്രകടനം കൊൽക്കത്തൻ ടീമിന് സീസണിലെ ആദ്യ ക്ലീൻ ഷീറ്റും നൽകി. ഥാപ്പയും ചാങ്ങ്തേയും റഹീം അലിയും തുടർച്ചയായി ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിനെ പരീക്ഷിച്ചിരുന്നു. തുടർച്ചയായി നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് കനത്ത വിലയാണ് ചെന്നൈയിൻ എഫ്സിക്ക് നേരിടേണ്ടി വന്നത്.