ആ പറഞ്ഞത് തെറ്റ്, തന്റെ ബാറ്റുകള്‍ തകര്‍ന്നത് മോശം കാലാവസ്ഥ മൂലം മാത്രം – ജേസണ്‍ റോയ്

- Advertisement -

ജേസണ്‍ റോയ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദവും നിരാശയും കാരണം ഡ്രസ്സിംഗ് റൂമില്‍ അഞ്ച് ബാറ്റ് തകര്‍ത്തുവെന്ന് പറഞ്ഞ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമുടമയുടെ വെളിപ്പെടുത്തല്‍ നിരസിച്ച് ഇംഗ്ലണ്ട് താരം ജേസണ്‍ റോയ്. അഹമ്മദ് ഷെഹ്സാദിന്റെ സഹായത്തോടെ റാവല്‍പിണ്ടിയില്‍ നിന്ന് പകരം ബാറ്റുകള്‍ എത്തിയ്ക്കുകയായിരുന്നുവെന്ന് ടീം ഉടമ
നദീം ഒമര്‍ ഒരു യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

എന്നാലിപ്പോള്‍ ഇതിനെ നിരസിച്ച് റോയ് രംഗത്തെത്തിയിട്ടുണ്ട്. താന്‍ പാക്കിസ്ഥാനിലേക്ക് 3 മുതല്‍ 4 ബാറ്റാണ് കൊണ്ടു പോയതെന്നും ഒമര്‍ പറയുന്നത് പോലെ അഞ്ച് ബാറ്റ് അല്ലെന്നും റോയ് പറഞ്ഞു. പാക്കിസ്ഥാനിലെ വരണ്ട കാലാവസ്ഥ മൂലം തന്റെ മൂന്ന് ബാറ്റ് നശിച്ചുവെന്നത് സത്യമാണ്. എന്നാല്‍ അത് ടീമുടമ പറഞ്ഞത് പോലെയല്ലെന്നും റോയ് പറഞ്ഞു.

Advertisement