ഡാനിയേല്‍ ക്രിസ്റ്റ്യന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി

Danielchristian
- Advertisement -

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി. കറാച്ചി കിംഗ്സിന്റെ സ്ക്വാഡില്‍ നിന്ന് താരത്തെ റിലീസ് ചെയ്തുവെന്നാണ് അറിയുന്നത്. താരം ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങുമെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

എന്താണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണമെന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം പേഷ്വാര്‍ സല്‍മിയ്ക്കെതിരെയുള്ള കറാച്ചി കിംഗ്സിന്റെ മത്സരത്തിനിടെ താരം പിഎസ്എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ഓവര്‍ എറിഞ്ഞിരുന്നു.

32 റണ്‍സാണ് താരം വഴങ്ങിയത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ബയോ ബബിളില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്നതാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

Advertisement