മഗ്വയർ യൂറോപ്പ ലീഗ് ഫൈനൽ കളിക്കാൻ സാധ്യത ഇല്ല എന്ന് ഒലെ

Newfile 4
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ യൂറോപ്പ ലീഗ് ഫൈനലിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാൻ സാധ്യത ഇല്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ. താരം ഇപ്പോൾ നടക്കുന്നുണ്ട് എന്നാൽ കളത്തിൽ ഇറങ്ങാൻ പാകത്തിൽ ആയിട്ടില്ല. ഫൈനലിന് മഗ്വയർ ഉണ്ടാകും എന്ന് തനിക്ക് തോന്നുന്നില്ല എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഇനി ഒരാഴ്ച മാത്രമെ ഫൈനലിനായുള്ളൂ.

മഗ്വയറിന്റെ പരിക്ക് കൂടാൻ സാധ്യതയുള്ള ഒരു കാര്യവും ഇപ്പോൾ ചെയ്യില്ല. ഫൈനലിന് തലേ ദിവസം വരെ മഗ്വയറിനെ നിരീക്ഷിക്കും എന്നും ഒലെ പറഞ്ഞു. എന്നാൽ യൂറോപ്പ കളിച്ചില്ല എങ്കിലും യൂറോ കപ്പിന് മഗ്വയർ ഇംഗ്ലണ്ടിനൊപ്പം ഉണ്ടാകും എന്നും ഒലെ പറഞ്ഞു ‌ മെയ് 27ന് വിയ്യറയലിന് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കേണ്ടത്. മഗ്വയർ ഇല്ലാതെ ഇറങ്ങിയ അവസാന മൂന്ന് മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിട്ടില്ല. മഗ്വയർ ഇല്ല എങ്കിൽ ലിൻഡെലോഫും എറിക് ബയിയുമായും യുണൈറ്റഡ് ഡിഫൻസ് കൂട്ടുകെട്ട്.

Advertisement