അഫ്രീദി കൊറോണ പോസിറ്റീവ് ആയി, പി എസ് എല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും

20220127 150706

ഇന്ന് കറാച്ചിയിൽ ആരംഭിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) 2022 ഉദ്ഘാടന മത്സരത്തിന് മുമ്പ് പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കേണ്ട അഫ്രീദിക്ക് ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയ പ്രോട്ടോക്കോളുകൾ പാലിച്ച് 41 കാരനായ ഷാഹിദ് അഫ്രീദി വീട്ടിൽ ക്വാറന്റൈൻ ചെയ്യും. ക്വാറന്റൈൻ കാലയളവും നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റും പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന് ടീമിനൊപ്പം തിരികെ ചേരാം.
20220127 150653

കഴിഞ്ഞ സീസണിൽ അഫ്രീദി മുൾട്ടൻ സുൽത്താൻസിനായിരുന്നു അഫ്രീദി കളിച്ചിരുന്നത്. ഫെബ്രുവരി 27വരെ പി എസ് എൽ നീണ്ടു നിൽക്കുക.

Previous articleഗോസൻസ് ഇന്ന് ഇന്റർ മിലാൻ ജേഴ്സി അണിയും
Next articleലെവ,മെസ്സി,ബെൻസിമ ഹാളണ്ടിന്റെ ടോപ്പ് ത്രീയിൽ റൊണാൾഡോ ഇല്ല