ഗോസൻസ് ഇന്ന് ഇന്റർ മിലാൻ ജേഴ്സി അണിയും

Newsroom

Img 20220127 144519
Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മം താരം റോബിൻ ഗോസൻസ് ഇന്ന് ഇന്റർ മിലാനിൽ മെഡിക്കൽ പൂർത്തിയാക്കി പുതിയ കരാർ ഒപ്പുവെക്കും. അറ്റലാന്റയിൽ നിന്ന് ലോണിൽ ആണ് താരം ആദ്യം ഇന്ററിലേക്ക് എത്തുക. സീസൺ അവസാനം ബോണസ് കരാർ ഉൾപ്പെടെ 25 മില്യൺ യൂറോക്ക് താരത്തെ ഇന്റർ മിലാന് സ്വന്തമാക്കാം. ന്യൂകാസിലും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഗോസൻസ് ഇറ്റലിയിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു‌.
Img 20220127 144804

27കാരനായ വിങ്ബാക്ക് അറ്റലാന്റയിൽ 2017 മുതൽ ഉണ്ട്. ജർമ്മൻ ദേശീയ ടീമിലും ഗോസൻ ഉണ്ട്. അറ്റലാന്റയിൽ വരും മുമ്പ് നെതർലന്റ്സ് ക്ലബുകളിൽ ആയിരുന്നു താരം കളിച്ചിരുന്നത്.