ലെവ,മെസ്സി,ബെൻസിമ ഹാളണ്ടിന്റെ ടോപ്പ് ത്രീയിൽ റൊണാൾഡോ ഇല്ല

Jyotish

Images 2022 01 18t012827.625
Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ലോകത്തെ മികച്ച മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് എർലിംഗ് ഹാളണ്ട്. റോബർട്ട് ലെവൻഡോസ്കി, ലയണൽ മെസ്സി, കെരീം ബെൻസിമ എന്നിവർക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ ഹാളണ്ട് നൽകിയത്. 2021ലെ മികച്ച താരങ്ങൾ എന്ന മാധ്യമത്തിന്റെ ചോദ്യത്തിന് ഉത്തരമായാണ് ഹാളണ്ട് തന്റെ ടോപ്പ് ത്രീ വെളിപ്പെടുത്തിയത്. എന്നാൽ നോർവീജിയൻ താരത്തിന്റെ ലിസ്റ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെട്ടിട്ടില്ല.

ഈ സീസണിൽ 69 ഗോളുകൾ അടിച്ച് കൂട്ടിയാണ് ഫിഫ ബെസ്റ്റ് അവാർഡ് ബയേൺ മ്യൂണിക്കിന്റെ ലെവൻഡോസ്കി സ്വന്തമാക്കിയത്. കോപ അമേരിക്ക അർജന്റീനക്ക് വേണ്ടി നേടിക്കൊടുത്ത മെസ്സി തന്റെ കരിയറിലെ ഏഴാം ബാലൻ ഡി ഓറും നേടിയിരുന്നു‌‌. റയൽ മാഡ്രിഡിന് വേണ്ടി മികച്ച ഫോമിലാണ് ഇപ്പോൾ ബെൻസിമ കളിക്കുന്നത്. കഴിഞ്ഞ‌ സീസണിൽ ലാലീഗ നഷ്ടമായെങ്കിലും 30 ഗോളുകൾ അടിച്ചു‌. ഈ സീസണിൽ 28 ഗോളുകൾ അടിക്കുകയും 8 ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തു ബെൻസിമ.