ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ എ ടീമിന്റെ പരമ്പരക്കുള്ള ടീമിൽ ഇടം പിടിച്ച് യുവ ബാറ്റ്സ്മാൻ പ്രിത്വി ഷാ. നിരോധിത മരുന്ന് കഴിച്ചതിന്റെ പേരിൽ 8 മാസത്തെ വിലക്ക് കഴിഞ്ഞതിന് ശേഷമാണ് പ്രിത്വി ഷാ ഇന്ത്യൻ എ ടീമിൽ ഇടം പിടിച്ചത്. വിലക്ക് കഴിഞ്ഞ് മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങിയ പ്രിത്വി ഷാ ബറോഡാകെതിരെ ഡബിൾ സെഞ്ചുറി നേടിയിരുന്നു. ഇതാണ് താരത്തിന് ഇന്ത്യൻ എ ടീമിലേക്കുള്ള വഴി തുറന്നുകൊടുത്തത്.
കഴിഞ്ഞ വർഷം വെസ്റ്റിൻഡീസിനെതിരെ അരങ്ങേറ്റം നടത്തിയ പ്രിത്വി ഷാ അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടിയിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ റിസർവ് ഓപ്പണറായി പ്രിത്വി ഷാ ഇടം പിടിക്കാനും സാധ്യതയുണ്ട്. പ്രിത്വി ഷായെ കൂടാതെ ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങളായ രവിചന്ദ്ര അശ്വിൻ, അജിങ്കെ രഹാനെ, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവർക്കും ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 21ന്ന്യൂസിലാൻഡിനെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്ക് മുൻപ് താരങ്ങൾക്ക് വേണ്ടത്ര പരിശീലനം ലഭിക്കണമെന്നത് മുൻപിൽ കണ്ടുകൊണ്ടാണ് ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങൾക്ക് ഇന്ത്യ എ ടീമിൽ അവസരം നൽകിയത്.
ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഹനുമ വിഹാരിയും 50 ഓവർ മത്സരങ്ങളിൽ ശുഭ്മൻ ഗില്ലുമാണ് ഇന്ത്യയെ നയിക്കുക.
India A squad for two tour matches and three one-day games: Prithvi Shaw, Mayank Agarwal, Ruturaj Gaikwad, Shubman Gill (Captain), Suryakumar Yadav, Sanju Samson, Ishan Kishan (wicket-keeper), Hardik Pandya, Krunal Pandya, Axar Patel, Rahul Chahar, Sandeep Warrier, Ishan Porel, Khaleel Ahmed, Mohd. Siraj
India A squad for 1st four-day game: Prithvi Shaw, Mayank Agarwal, Priyank Panchal, Abhimanyu Easwaran, Shubman Gill, Hanuma Vihari (Captain), KS Bharat (wicket-keeper), Shivam Dube, Shahbaz Nadeem, Rahul Chahar, Sandeep Warrier, Avesh Khan, Mohd. Siraj, Ishan Porel, Ishan Kishan
India A squad for 2nd four-day game: Prithvi Shaw, Mayank Agarwal, Shubman Gill, Cheteshwar Pujara, Ajinkya Rahane, Wriddhiman Saha (wicket-keeper), Hanuma Vihari (Captain), KS Bharat (wicket-keeper), Shivam Dube, R Ashwin, Shahbaz Nadeem, Sandeep Warrier, Avesh Khan, Mohd. Siraj, Ishan Porel