നരേന്ദ്ര ഹിര്‍വാനിയ്ക്ക് ശേഷം അരങ്ങേറ്റത്തില്‍ രണ്ടിന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ബൗളറായി പ്രവീണ്‍ ജയവിക്രമ

അരങ്ങേറ്റ മത്സരത്തില്‍ രണ്ടിന്നിംഗ്സിലും അഞ്ചോ അതിലധികമോ വിക്കറ്റുകള്‍ നേടുന്ന താരമായി ശ്രീലങ്കയുടെ പ്രവീണ്‍ ജയവിക്രമ. ഇന്ന് ടീമിന്റെ വിജയം ഉറപ്പിക്കുവാന്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേടിയിരുന്നു.

നരേന്ദ്ര ഹിര്‍വാനി 1988ല്‍ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറ്റത്തില്‍ സമാനമായ രീതിയില്‍ രണ്ട് ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. അതിന് ശേഷം നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബൗളര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.