ഫാസ്റ്റ് ബൗളറാണെങ്കിൽ പരിക്ക് കൂടപ്പിറപ്പാണെന്ന് – പ്രസിദ്ധ് കൃഷ്ണ

Sports Correspondent

Updated on:

Prasidhkrishna
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു വര്‍ഷത്തോളം പരിക്ക് കാരണം കളിക്കളത്തിന് പുറത്തിരിക്കുകയാണ് പ്രസിദ്ധ് കൃഷ്ണ. ക്രിക്കറ്റിലേക്ക് മടങ്ങി വരുവാന്‍ തയ്യാറെടുക്കുന്ന താരം പറയുന്നത് ഫാസ്റ്റ് ബൗളര്‍ ആണെങ്കിൽ പരിക്ക് കൂടപ്പിറപ്പാണെന്നും താന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നുമാണ്.

ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണെന്നും പരിക്കും കടുത്ത പരിശീലനവും എല്ലാം ഫാസ്റ്റ് ബൗളിംഗ് താരങ്ങളുടെ ഒപ്പം ഉള്ളതാണെന്നും കൃഷ്ണ വ്യക്തമാക്കി. എന്നാൽ മറ്റുള്ളവരെല്ലാം ക്രിക്കറ്റ് കളിക്കുമ്പോള്‍ കളിക്ക് പുറത്ത് നിന്ന് കാഴ്ചക്കാരനായി മാത്രം ഇരിക്കുക പ്രയാസകരമായ കാരണമാണെന്നും പ്രസിദ്ധ് കൃഷ്ണ കൂട്ടിചേര്‍ത്തു.

2002ലെ സിംബാബ്‍വേ പര്യടനത്തിനിടെയാണ് താരം പരിക്കിന്റെ പിടിയിലാകുന്നത്. പിന്നീട് പ്രസിദ്ധ് ഐപിഎലും നഷ്ടമായി. ഏകദിനത്തിൽ 14 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റ് നേടി ശ്രദ്ധേയമായ പ്രകടനം ആണ് താരം പുറത്തെടുത്തത്. ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിന്റെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് നേട്ടക്കാരനായിരുന്നു കൃഷ്ണ.